ഊണും ഉറക്കവുമില്ലാതെ അവൻ കളിയിൽ മുഴുകി,അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഫോണിൽ മാത്രം ഒതുങ്ങികൂടി,എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ വീട് അടിച്ചു പൊളിച്ചു തീയിടാൻ തുടങ്ങിയപ്പോൾ ആ ‘അമ്മ ഞങ്ങളെ വിളിച്ചത് ഞങ്ങളെ കാര്യം അറിഞ്ഞപ്പോൾ ഞെട്ടി
തൃശ്ശൂർ സിറ്റി പോലീസ് ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധനേടുന്നത് .കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ് ,എട്ടാം ക്ളാസ്സിൽ പഠിക്കുന്ന മകൻ. ആറാം ക്ളാസിൽ പഠിക്കുന്ന അവന്റെ അനുജത്തി.വീട്ടുജോലികഴിഞ്ഞാൽ അമ്മ രണ്ടുമക്കളുടേയും പഠനത്തിൽ ശ്രദ്ധിക്കുക പതിവായിരുന്നു. ഗൾഫിൽ ജോലിയുള്ള അച്ഛൻ ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ മകൻ തൻെറ ആഗ്രഹമായ ഒരു മൊബൈലിനെ പറ്റി അച്ഛനോട് പറയുമായിരുന്നു. അങ്ങിനെയാണ് മകന് അച്ഛൻ ഒരു മൊബൈൽ വാങ്ങികൊടുത്തത്.ആദ്യം അനിയത്തിയുമായി ഒരുമിച്ച് മൊബൈൽ കാണുക പതിവായിരുന്നു. ഗെയിമുകൾ …